സിന്ധ്യ വംശ രാജാക്കന്മാരുടെയും പൂര്‍വ്വികരുടെയും വാസസ്ഥാനമാണ് ജയ് വിലാസ് മഹല്‍ . 1809 ല്‍ ജിയാജി റാവു സിന്ധ്യയാണ് കൊട്ടാരം നിര്‍മ്മിച്ചത്. ഇതിന്റെ ഒരു ഭാഗം ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു. ലഫ്. കേണല്‍ സര്‍ മൈക്കള്‍ ഫിലോസാണ് ജയ് വിലാസ് മഹലിന്റെ വാസ്തു ശില്പി.
ഇറ്റാലിയന്‍ , ടസ്കാന്‍ , കൊരിന്ത്യന്‍ രീതികളുടെ സങ്കലനമാണ് കൊട്ടാരത്തിന്റെ നിര്‍മ്മാണ രീതിയില്‍ അവലംബിച്ചിരിക്കുന്നത്. സിന്ധ്യ കാലഘട്ടത്തെ വിവിധ കരകൗശല വസ്തുക്കള്‍ , രേഖകള്‍ തുടങ്ങിയവ ഇവിടെ കാണാന്‍ സാധിക്കും. കൂടാതെ ഷാജഹാന്‍ , ഔറംഗസേബ് ചക്രവര്‍ത്തിമാരുടെ വാളുകളും സൂക്ഷിച്ചിരിക്കുന്നു.
ഇറ്റലി, ഫ്രാന്‍ സ് എന്നിവിടുന്നുള്ള പാത്രങ്ങളും കരകൗശല വസ്തുക്കളും മ്യൂസിയത്തിലെ മറ്റൊരു വ്യത്യസ്ഥ കാഴ്ച്ചയാണ്. ആരെയും ആകര്‍ഷിക്കാന്‍ പാകത്തില്‍ രണ്ടു കൂറ്റന്‍ ബെല്‍ ജിയന്‍ ചണ്ടിലിയേഴ്സ് പാലസില്‍ തൂങ്ങി കിടപ്പുണ്ട്. ചരിത്രാന്വേഷികള്‍ ക്കും സഞ്ചാരികള്‍ ക്കും ഒരു പോലെ കൗതുകകരമായിരിക്കും ഇവിടുത്തെ കാഴ്ച്ചകളെന്നതില്‍ തീരെ സംശയമില്ല.



Click it and Unblock the Notifications