ഭാരതത്തിലെ പ്രശസ്തരായ ഒട്ടേറെ സംഗീതജ്ഞരുടെ സംഗീത ഉപകരണങ്ങളും മറ്റു വസ്തുക്കളും സംരക്ഷിക്കപ്പെട്ടിരിക്കുന്ന മ്യൂസിയമാണ് കാല വിതിക. ഇതോടൊപ്പം തന്നെ അമൂല്യമായ ഒട്ടേറെ ചുമര്‍ ചിത്രങ്ങളും ഇവിടെ കാണാന്‍ സാധിക്കും. മുഗള്‍ വംശം ഉള്‍പ്പെടെ നിരവധി രാജാക്കന്മാരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന ഒട്ടേറെ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും കേന്ദ്രമായിരുന്നു ഗ്വാളിയാര്‍.
ഗ്വാളിയാറില്‍ നിന്നാണ് പ്രശസ്തമായ ഗ്വാളിയാര്‍ ഘരാന രൂപം കൊണ്ടത്. പ്രശസ്ത സംഗീതകാരനായ ഉസ്താദ് ഹാഫിസ് അലി ഖാന്റെ ഭവനം ഇപ്പോള്‍ ഒരു മ്യൂസിയമായി മാറ്റിയിട്ടുണ്ട്. സരോദ് വിദ്വാനായ ഉസ്താദ് അംജദ് അലി ഖാന്റെ മേല്‍ നോട്ടത്തില്‍ സരോദ് ഖര്‍ എന്ന പേരിലാണ് ഇത് നിര്‍മ്മിച്ചത്. സംഗീതത്തിനു പേരു കേട്ട ഗ്വാളിയാര്‍ നഗരത്തിന്റെ ചരിത്രവും സംസ്കാരവും യാത്രികര്‍ക്ക് ഒരളവു വരെ ഇവിടെ നേരിട്ട് കണ്ടറിയാം.



Click it and Unblock the Notifications