പതിനഞ്ചാം നൂറ്റാണ്ടിലെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ താന്‍ സന്റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ട കുടീരമാണിത്. ഇന്ത്യയൊട്ടാകെ പ്രശസ്തി കേട്ട ആ മഹാനായ കലാകാരന്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. അക്ബറുടെ സദസ്സിലെ നവരത്നങ്ങളില്‍ പ്രധാനിയായിരുന്നു ഈ സംഗീത സാമ്രാട്ട്. മുഹമ്മദ് ഗാസ് എന്നു പേരുള്ള സൂഫി സന്യാസിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു. പിന്നീട് താന്‍ സനും ഗുരുവിനെ പിന്തുടര്‍ന്ന് സൂഫി പാത സ്വീകരിക്കുകയാണുണ്ടായത്.
താന്‍സന്‍ ഒരിക്കല്‍ മേഘമല്‍ ഹാര്‍ രാഗമാലപിക്കുകയും അതേത്തുടര്‍ന്ന് മേഘങ്ങള്‍ മഴ പൊഴിക്കുകയുമുണ്ടായി എന്നൊരു കാല്പനിക കഥ വളരെയേറെ പ്രശസ്തമാണ്. താന്‍ സന്റെ സംഗീത വശ്യതയുടെ ഔന്ന്യത്യമാണ് ഇതിലൂടെ വെളിവാകുന്നത്. താന്‍ സനോടൊപ്പം അദ്ദേഹത്തിന്റെ ഗുരുവായ മുഹമ്മദ് ഗാസിനേയും ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. എല്ലാ വര്‍ഷവും നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ താന്‍ സന്‍ ഫെസ്റ്റിവല്‍ ഇവിടെ നടത്തിപ്പോരുന്നു. ഇന്ത്യയൊട്ടാകെയുള്ള പ്രഗത്ഭരായ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത മഹോത്സവമാണിത്.



Click it and Unblock the Notifications