ജയ് വിലാസ് മഹലിനുള്ളിലായി സിന്ധ്യ മ്യൂസിയം സ്ഥിതി ചെയ്യുന്നു. ജിവാജി റാവു സിന്ധ്യ മ്യൂസിയം എന്നും ഇതറിയപ്പെടുന്നു. സിന്ധ്യ വംശത്തിലെ പ്രധാന ഭരണാധികാരിയായ ജിവാജി റാവുവിന്റെ പേരിലുള്ള മ്യൂസിയമാണിത്. സിന്ധ്യ വംശത്തിലെ പ്രശസ്തമായ രേഖകളും മറ്റും പ്രദര്‍ശിപ്പിക്കാന്‍ 1964 ല്‍ ഒരു ട്രസ്റ്റിന്റെ കീഴിലാണ് ഈ മ്യൂസിയം ആരംഭിച്ചത്.
പെയിന്റിംഗുകള്‍ , ആയുധങ്ങള്‍ , ശില്പങ്ങള്‍ , കയ്യെഴുത്തു പ്രതികള്‍ , നാണയങ്ങള്‍ , സംഗീത ഉപകരണങ്ങള്‍ , പേര്‍ഷ്യന്‍ പരവതാനികള്‍ , മലബാര്‍ തടിപ്പണികള്‍ തുടങ്ങിയവ ഇവിടുത്തെ പ്രധാന പ്രദര്‍ശന വസ്തുക്കളില്‍ പെടുന്നു. ചൈന, ജപ്പാന്‍ , ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള കൗതുക വസ്തുക്കളും ഇവിടെ കാണാന്‍ സാധിക്കും. മ്യൂസിയത്തിലുള്ള രണ്ടു വലിയ ബെല്‍ ജിയന്‍ ചണ്ടിലിയേഴ്സ് മറ്റൊരു പ്രധാന ആകര്‍ഷണീയതയാണ്. കുടാതെ ഔറംഗസേബിന്റെ വാളുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.



Click it and Unblock the Notifications