ഗ്വാളിയാര്‍ കോട്ടയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന കുളമാണ് സൂരജ് കുണ്ട്. എട്ടാം നൂറ്റാണ്ടിലെ രാജാവായ സൂരജ് സെന്നുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം ഇവിടെ നില നില് ക്കുന്നുണ്ട്. ഒരിക്കല്‍ രാജാവ് കുഷ്ഠ രോഗബാധിതനായി ക്ലേശമനുഭവിക്കുന്ന കാലം.
ആ സമയത്ത് അദ്ദേഹം കൊട്ടാര വളപ്പിലായി ഗ്വാളിപാ എന്നു പേരുള്ള ഒരു സന്യാസിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഈ കുളത്തിലെ ജലം സേവിക്കുകയും ചെയ്തു. അത്ഭുതമെന്നോണം ഉടന്‍ തന്നെ രോഗ വിമുക്തനായ രാജാവ് ആ സന്യാസിവര്യന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പേരു തന്നെ ഈ നഗരത്തിനു നല്കി.
അങ്ങനെയാണ് ഇവിടം ഗ്വാളിയാര്‍ എന്നറിയപ്പെട്ടു തുടങ്ങിയത്. രാജാവിന്റെ പേരില്‍ നിന്ന് ഈ കുളത്തിനു സൂരജ് കുണ്ട് എന്ന പേരു കിട്ടുകയും ചെയ്തു. ഗ്വാളിയാറിലെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന സന്ദര്‍ശന സ്ഥാനമാണിത്.