ഗ്വാളിയാര്‍ കോട്ടയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തെലി കാ മന്ദിര്‍.'ഓയില്‍ മാന്‍സ് ടെമ്പിള്‍ ' എന്നാണ് ഇത് അറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. ഏതാണ്ട് 100 അടിയോളം ഉയരമുണ്ട് ഇതിന് . ക്ഷേത്രത്തിന്റെ മേല്‍ക്കൂര ദ്രാവിഡിയന്‍ മാത്രികയിലും മറ്റു കൊത്തുപണികളും ശില്പങ്ങളുമെല്ലാം ഉത്തരേന്ത്യന്‍ മാത്രികയിലുമാണ് പണി കഴിപ്പിച്ചിരിക്കുന്നത്.
ഹിന്ദു, ബുദ്ധ വാസ്തുകലാ മാതൃകളുടെ സങ്കലനമാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. ഗ്വാളിയാര്‍ കോട്ടയ്ക്കു ചുറ്റും നില നില്‍ ക്കുന്ന പുരാതന നിര്‍മ്മിതികളില്‍ ഏറ്റവും പഴക്കം കൂടിയ നിര്‍മ്മിതിയാണിത്. ഇതൊരു വിഷ്ണു ക്ഷേത്രമായിരുന്നു. എന്നാല്‍ കാലക്രമേണ ശിവന്റെ ആരാധനാലയമായി മാറുകയാണുണ്ടായത്. ദേവതകള്‍ , സര്‍പ്പദൈവങ്ങള്‍ , കമിതാക്കള്‍ , ഗരുഡന്‍ തുടങ്ങിയ ശില്പങ്ങള്‍ ക്ഷേത്രത്തിനുള്ളിലായി കാണാം.



Click it and Unblock the Notifications