പതിനഞ്ചാം നൂറ്റാണ്ടിലെ സൂഫി സന്യാസിയായിരുന്നു ഗാസ് മുഹമ്മദ്. ഒരു അഫ്ഗാന്‍ രാജ കുമാരനായിരുന്ന അദ്ദേഹം പിന്നീട് ഒരു സൂഫി സന്യാസിയായി മാറുകയായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ താന്‍ സന്റെ ഗുരുവാണ് ഗാസ് മുഹമ്മദ്. കുടാതെ ബാബര്‍ ചക്രവര്‍ത്തിയുടെ ഉപദേഷ്ടകനും കൂടിയായിരുന്നു അദ്ദേഹം.
മധ്യകാല മുഗള്‍ വാസ്തുകലാ മാതൃകയില്‍ മനോഹരമായ കൊത്തു പണികളും മറ്റുമായി ആഡംബരപൂര്‍ണ്ണമായി തന്നെയാണ് ഈ ശവകുടീരം നിര്‍മ്മിച്ചിരിക്കുന്നത്. അക്ബര്‍ ഉള്‍ പ്പെടെയുള്ള മുഗള്‍ ചക്രവര്‍ത്തിമാരുടെ എത്രയോ വര്‍ഷങ്ങളുടെ പരിശ്രമഫലമായാണ് ഈ മനോഹര കുടീരം പൂര്‍ണ്ണതയിലെത്തിച്ചത്.
ഏതെങ്കിലും പ്രത്യേക അധികാരങ്ങളോ പദവികളോ അലങ്കരിച്ചിരുന്നില്ലെങ്കില്‍ പോലും ഗാസ് മുഹമ്മദെന്ന മനുഷ്യന്റെ മഹത്വവും രാജാക്കന്മാരുടെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. താന്‍സന്‍റെ ശവകുടീരമായ താന്‍ സന്‍ മെമ്മോറിയല്‍ ഇതിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു



Click it and Unblock the Notifications