വടക്കുകിഴക്കന്‍ മേഖലയിലെ വൈഷ്ണവ വിഭാഗത്തിന്‍െറ കേന്ദ്രം എന്ന് അറിയപ്പെടുന്നതാണ് ദോപര്‍ഗുരി സത്ര. ശ്രീമന്ത ശങ്കര ദേവയുടെ പ്രധാന ശിഷ്യരില്‍ ഒരാളായ മഹാദേവ 1587ലാണ് ഇത് സ്ഥാപിച്ചതെന്നാണ് ചരിത്രം. വൈഷ്ണവിസം ഇതിന് ശേഷം ആസാമീസ് സംസ്കാരത്തിന്‍െറ തന്‍െറ മുഖമുദ്രയാവുകയായിരുന്നു.
സ്ഥാപിതമാകുമ്പോള്‍ മൂന്നുമുറികളുണ്ടായിരുന്ന സത്രത്തിലേക്ക് കാലക്രമേണ കൂടുതല്‍ മുറികള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഗോകര്‍ണ, വികരണ, സ്വര്‍ഗദ്വാര്‍ എന്നിവയാണ് സത്രത്തിലെ പുണ്യ സ്ഥലങ്ങള്‍. ആസാമിലെ പൊതു സംസ്കാരം പോലെ മതപരമായ കാര്യങ്ങള്‍ക്കൊപ്പം സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും ദോപര്‍ഗുരിയില്‍ നടക്കുന്നുണ്ട്. ആസാമിലെ വൈഷ്ണവിസത്തിന്‍െറ ഏക കേന്ദ്രമെന്‍്ന നിലയില്‍ എല്ലാ വര്‍ഷവും നൂറു കണക്കിന് വിശ്വാസികള്‍ ഇവിടെയത്തൊറുണ്ട്.



Click it and Unblock the Notifications