ദേവ ഭവന എന്ന പേരിലും അറിയപ്പെടുന്ന ഗണേശ ക്ഷേത്രമാണ് ഹാജോയിലെ മറ്റൊരു ആകര്‍ഷണം. ദേവന്‍മാരും ദേവികളും കൂടി കാഴ്ച നടത്തിയിരുന്ന സ്ഥലമായതിനാലാണ് ഈ ക്ഷേത്രത്തിന് ദേവ ഭവന എന്ന പേര് ലഭിച്ചതെന്നാണ് വിശ്വാസം. ആനയുടെ മാതൃകയിലുള്ള പ്രകൃതി ദത്തമായ കൂറ്റന്‍ പാറയുടെ മുകളിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രകൃതിഭംഗി അഴകുവിടര്‍ത്തുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഗണേശ ഭഗവാന്‍െറ കൂറ്റന്‍ രൂപം പാറയില്‍ കൊത്തിവെച്ചിട്ടുണ്ട്. ശാന്തമായും സമാധാനമായും ഇരിക്കാന്‍ ഈ ക്ഷേരത പരിസരം പോലെ മറ്റൊരു സ്ഥലമില്ല. ഗുവാഹത്തിയില്‍ നിന്ന് ഈ ക്ഷേത്രത്തിലേക്ക് ഒരു ദിവസത്തെ യാത്ര പ്ളാന്‍ ചെയ്യാവുന്നതേ ഉള്ളൂ.



Click it and Unblock the Notifications