ഹാജോയില്‍ എത്തുന്നവര്‍ സന്ദര്‍ശിക്കാന്‍ ഒരിക്കലും വിട്ടുപോകരുതാത്ത സ്ഥലമാണ് ഹയാഗ്രിവ മാധവക്ഷേത്രം. വിഷ്ണു പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം മേഖലയിലെ ഏക പ്രമുഖ ക്ഷേത്രമാണ്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ഇവിടത്തെ വിഷ്ണുപ്രതിഷ്ഠക്ക് സാമ്യമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ശ്രീബുദ്ധന്‍ നിര്‍വാണാവസ്ഥ പ്രാപിച്ചത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഹൈന്ദവര്‍ക്കൊപ്പം ബുദ്ധമത വിശ്വാസികളും ഇവിടെ ധാരാളമായി എത്താറുണ്ട്. മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ഹോളി ഉല്‍സവമാണ് ഇവിടത്തെ സുപ്രധാന ആഘോഷം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഈ സമയം ഇവിടെയത്തൊറുണ്ട്. ബിഹുവും ജന്‍മാഷ്ടമിയുമാണ് ഇവിടെ പൊലിമയോടെ കൊണ്ടാടുന്ന രണ്ട് ഉല്‍സവങ്ങള്‍.
ഏത് വര്‍ഷമാണ് ക്ഷേത്രം നിര്‍മിച്ചത് എന്നത് സംബന്ധിച്ച് ചരിത്ര രേഖകളില്‍ കൃത്യമായി ഒന്നും പറയുന്നില്ളെങ്കിലും മുസ്ലിം രാജാക്കന്‍മാര്‍ തകര്‍ത്ത ക്ഷേത്രം 1543ല്‍ കൊച്ച് രാജാവായിരുന്ന രഘുദേവ് പുനര്‍ നിര്‍മിച്ചതായാണ് ചരിത്രം പറയുന്നത്.



Click it and Unblock the Notifications