ഹാലേബിഡിന് സമീപത്താണ് ബസദി ഹള്ളി സ്ഥിതിചെയ്യുന്നത്. മൂന്ന് ജൈന ആശ്രമങ്ങളുണ്ട് ഇവിടെ. കണ്ണാടിപോലെ മിനുക്കിയെടുത്ത തൂണുകള്‍ക്ക് പേരുകേട്ടതാണ് ഈ സ്ഥലം. മൂന്ന് ആശ്രമങ്ങളില്‍ പ്രധാനപ്പെട്ടത് പാര്‍ശ്വനാഥ സ്വാമി ക്ഷേത്രമാണ്. പതിനാല് അടി ഉയരത്തില്‍ കറുത്ത നിറത്തിലുള്ള കല്ലില്‍ പണിതതാണ് ഈ രൂപം. ഇതിന്റെ മുകള്‍ഭാഗത്തായി ഏഴ് തലയുള്ള സര്‍പ്പത്തിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ പന്ത്രണ്ട് തൂണുകളിലുമുള്ള കൊത്തുപണികള്‍ മനം മയക്കുന്നവയാണ്. തൂണുകളിലെ ഓരോ രൂപങ്ങളും മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാണ്. രണ്ടാമത്തേത് ആദിനാഥസ്വാമി ക്ഷേത്രമാണ് ഇത് നടുക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്. മൂന്നാമത്തേത് കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ശാന്തിനാഥസ്വാമിക്ഷേത്രം. പ്രത്യേകിച്ച് ഫീസൊന്നും നല്‍കാതെ ഏത് ദിവസവും ഇവിടെ സന്ദര്‍ശനത്തിനെത്താം. ഈ ക്ഷേത്രസമുച്ഛയത്തില്‍ നിന്നും കാണാവുന്ന അകലത്തിലാണ് പ്രമുഖമായ ഹൊയ്‌സാലേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications