Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » ആകര്‍ഷണങ്ങള് » കിങ്‌സ് ബാലന്‍സ്

കിങ്‌സ് ബാലന്‍സ്, ഹംപി

84

വിജയവിട്ടാല ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായിട്ടാണ് കിങ്‌സ് ബാലന്‍സ്. ഇതിനെ തുലാ ഭാര എന്നും ദുല പുരുഷധന എന്നുമെല്ലാം പറയുന്നുണ്ട്.  നമ്മള്‍ ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്താറുള്ള തുലാഭാരത്തിനുള്ള ത്രാസാണിത്്. എന്നാല്‍ ഈ ത്രാസ് രാജാക്കന്മാര്‍ക്ക് മാത്രമുള്ളതായിരുന്നുവെന്ന് മാത്രം. ധാന്യം, സ്വര്‍ണം, വെള്ളി തുടങ്ങിയവ ഉപയോഗിച്ചായിരുന്നുവ്രേത രാജാക്കന്മാര്‍ തുലാഭാരം നടത്തിയിരുന്നത്.

സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം പോലുള്ള വിശേഷാവസരങ്ങളിലാണ് രാജാക്കന്മാര്‍ തുലാഭാരം നടത്തിയിരുന്നത്. തുലാഭാരം നടന്നുകഴിഞ്ഞാല്‍ രാജാവിന്റെ ഭാരത്തിനൊപ്പം അളന്ന അമൂല്യവസ്തുക്കള്‍ ബ്രാഹ്മണര്‍ക്ക് കൊടുക്കുകയായിരുന്നു പതിവ്.പതിനഞ്ച് അടി ഉയരമുള്ള രണ്ട് കരിങ്കല്‍ തൂണുകളുണ്ട് അവയ്ക്ക് മുകളില്‍  കുറുകെ വച്ചിരിക്കുന്ന മറ്റൊരു കരിങ്കല്‍ ബീമിലാണ് തുലാഭാരത്തിനുള്ള ത്രാസുകള്‍ തൂക്കിയിരുന്നത്.

ഇതില്‍ ഒരു തൂണിന്റെ അടിഭാഗത്തായി  രാജാവിന്റെയും രണ്ട് റാണിമാരുടെയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. വിജയവിട്ടാല ക്ഷേത്രത്തിന് സമീപം അവസാനിക്കുന്ന കംപ ഭൂപ നടവഴിയുടെ കവാടമെന്നപോലെയാണ് തുലാഭാരത്രാസിന്റെ തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu