കരിങ്കല്‍പ്പാളികളാല്‍ നിര്‍മ്മിച്ച ഉയരമേറിയ ചുമരുകളുള്ള ചത്വരമാണ് സെനാന. രാജുകുടുംബത്തിലെ സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുണ്ടായിരുന്നുള്ളു. അവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരാതിരിക്കാനാണ് ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍. ഇപ്പോള്‍ നാല് പ്രധാനപ്പെട്ടകാര്യങ്ങളാണ് ഇതിനുള്ളിലുള്ളത്.
രാജ്ഞിയുടെ കൊട്ടാരം, കാവല്‍ ഗോപുരങ്ങളായി ഉപയോഗിച്ചിരുന്ന രണ്ട് കെട്ടിടങ്ങള്‍, ലോട്ടസ് മഹല്‍ എന്നിവയാണ് അവ. കാറ്റ് കടന്നുവരുന്ന ഒട്ടേറെ വാതായനങ്ങളുള്ളതിനാല്‍ സെനാന രാജ്ഞിമാരുടെ വേനല്‍ക്കാല വസതികളായിട്ടാണ് ഉപയോഗിച്ചിരുന്നത്. 46ഃ29 മീറ്റര്‍ വലിപ്പമുള്ളതാണ് ക്യൂന്‍സ് പാലസ് അഥവാ രാജ്ഞിയുടെ കൊട്ടാരം. മരവും മറ്റും ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
സ്ത്രീകള്‍ മാത്രം ഉപയോഗിച്ചിരുന്ന സെനാനയില്‍ ശക്തമായ കാവലുണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. രണ്ട് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ രാജ്ഞിമാരും അവരുടെ കൂട്ടുകാരികളും പുറംദൃശ്യങ്ങള്‍ കാണാനായി ഉപയോഗിച്ചിരുന്നതാണ്. ലോട്ടസ് മഹലാകട്ടെ നേരത്തേ പറഞ്ഞതുപോലെ അവര്‍ക്ക് കൂട്ടുകൂടാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സ്ഥലമായിരുന്നു. ഇവിടെനിന്നും അടുത്താണ് ആനപ്പന്തി.



Click it and Unblock the Notifications