ഭാരത് മാതാ ക്ഷേത്രമാണ് ഹരിദ്വാറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. സ്വാമി സത്യമിത്രാനന്ദ് ഗിരിയാണ് ഭാരതമാതാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മിച്ചത്. 1983 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഭാരത് മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. എട്ട് നിലകളുള്ള ഭാരത് മാതാ ക്ഷേത്രത്തിന് ഏകദേശം 180 അടിയോളം ഉയരമുണ്ട്. എട്ട് നിലകളിലും വിവിധ ഹിന്ദുദേവീദേവന്മാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ശ്രീകോവിലുകളുണ്ട്. ഭാരതമാതാവാണ് ഒന്നാം നിലയിലെ പ്രതിഷ്ഠ. രണ്ടാം നിലയില്‍ ശൂര്‍ മന്ദിര്‍, മൂന്നാം നിലയില്‍ മാതൃമന്ദിര്‍, നാലാം നിലയില്‍ സന്ന്യാസികള്‍ക്കായുള്ള ക്ഷേത്രം, അഞ്ചാം നിലയില്‍ ഇന്ത്യയുടെ സാസ്‌കാരിക വൈവിധ്യങ്ങളുടെ പ്രദര്ശനം, മറ്റുനിലകളില്‍ വിഷ്ണു, ശിവന്‍ എന്നിങ്ങനെ പോകുന്നു ഭാരത് മാതാ ക്ഷേത്രത്തിലെ കാഴ്ചകള്‍.



Click it and Unblock the Notifications