1977 ലാണ് ചില്ല വന്യജീവിസങ്കേതം ആരംഭിച്ചത്. ഏതാണ്ട് 249 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് പരന്നുകിടക്കുന്നതാണ് ചില്ല വന്യജീവിസങ്കേതം. ഗംഗാനദിയുടെ തീരത്താണിത്. 1983 ല്‍ ചില്ല വന്യജീവിസങ്കേതം മൊട്ടിച്ചൂര്‍, രാജാജി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ രാജാജി വന്യജീവിസങ്കേതവുമായി യോജിപ്പിച്ചു. കടുവ, ആന, കാട്ടുപൂച്ച തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ചില്ല വന്യജീവിസങ്കേതം. നിരവധി പക്ഷികളും ഇവിടെയുണ്ട്. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യം.



Click it and Unblock the Notifications