ഹരിദ്വാറിലെ പ്രശസ്തമായ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നാണ് സപ്തര്‍ഷി ആശ്രമം. ഹര്‍ കി പൗരിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്താണ് സപ്തര്‍ഷി ആശ്രമം സ്ഥിതിചെയ്യുന്നത്. സപ്തര്‍ഷികളായ കശ്യപന്‍, അത്രി, വസിഷ്ഠന്‍, ജമദഗ്നി, ഗൗതമന്‍, വിശ്വാമിത്രന്‍,ഭരദ്വാജന്‍ എന്നീ മഹര്‍ഷിമാര്‍ ധ്യാനിച്ചിരുന്ന സ്ഥലമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഋഷിമാരുടെ ധ്യാനത്തിന് ഭംഗം വരാതിരിക്കാനായി ഗംഗാനദി ഏഴ് ഭാഗങ്ങളായി പിരിഞ്ഞാണ് ഇവിടെ ഒഴുകിയിരുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ സ്ഥലത്തിന് സപ്തര്‍ഷി കുണ്ഡ എന്നും സപ്ത സരോവരം എന്നും പേരുകളുണ്ട്.



Click it and Unblock the Notifications