Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹരിഹരേശ്വര്‍ » ആകര്‍ഷണങ്ങള് » കാലഭൈരവ ക്ഷേത്രം

കാലഭൈരവ ക്ഷേത്രം, ഹരിഹരേശ്വര്‍

15

ഹരിഹരേശ്വറിലെ പഴയതും എന്നാല്‍ ഏറെ പ്രശസ്തവുമായ ഒരു ക്ഷേത്രമാണ് കാലഭൈരവ ക്ഷേത്രം. മഹാരാഷ്ട്രയിലെ തന്നെ പ്രധാനപ്പെട്ട ലാന്‍ഡ് മാര്‍ക്കുകളിലൊന്നാണ് കാലഭൈരവ ക്ഷേത്രം എന്നുവേണമെങ്കില്‍ പറയാം. വര്‍ഷം തോറും നിരവധി ഭക്തര്‍ എത്തിച്ചേരുന്ന പ്രമുഖമായ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

ഇവിടെ നിരവധി വിഗ്രഹങ്ങള്‍ കാണാന്‍ സാധിക്കുമെങ്കിലും മന്ത്രശാസ്ത്രങ്ങളുടെ ദേവനായ കാലഭൈരവ വിഗ്രഹമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പരമശിവനാണ് കാലഭൈരവനെ സൃഷ്ടിക്കുകയും മന്ത്രങ്ങള്‍ നല്‍കുകയും ചെയ്തത് എന്നാണ് വിശ്വാസം. ആകര്‍ഷകമായ നിര്‍മിതിയാണ് കാലഭൈരവ ക്ഷേത്രത്തിന്റേത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന യോഗേശ്വരി ക്ഷേത്രം ഇതിന്റെ പരിസരത്താണ്.

മഹാശിവരാത്രി നാളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടുക. ഭഗവാന്റെ അനുഗ്രഹത്തിനായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. വളരെ നീണ്ട ക്യൂ ഇക്കാലത്ത് ഇവിടെ കാണാം. ഹരിഹരേശ്വര്‍ ബീച്ചിന് സമീപത്താണ് ക്ഷേത്രമെന്നത് ഇതിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed