ബേലൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് യാഗച്ചി അണക്കെട്ട്. ഹാസ്സനില്‍ നിന്നും 45 കിലോമീറ്റര്‍ അകലത്തിലാണിത്. 2004ലാണ് ഈ അണ പണിതത്. ഹാസ്സന്‍, ചിക്കമംഗളൂര്‍, ബേലൂര്‍ ജില്ലകളിലെ ജലസേചനം, കുടിവെള്ളവിതരണം എന്നീ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത് പണിതത്. കാവേരി നദിയുടെ കൈവഴിയായ യാഗച്ചി നദിയില്‍ വിസ്താരമേറിയ റിസര്‍വോയറുമുണ്ട്.
ഇത് സമുദ്രനിരപ്പില്‍ നിന്നും 965 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. നക്‌സല്‍ ഭീഷണിയുള്ള ഈ പ്രദേശങ്ങളില്‍ പൊലീസ് കാവലുണ്ട്.ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്ന ഉദ്ദേശത്തോടെ അടുത്തിടെ ഇവിടെ യാഗച്ചി വാട്ടര്‍ അഡ്വഞ്ചറസ് സ്‌പോര്‍ട്‌സ് സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ബനാന ബോട്ട് റൈഡ്, ക്രൂയിസ് ബോട്ട്, സ്പീഡ് ബോട്ട്, കയാക്കിങ്, ജെറ്റ് സ്‌കീയിങ് ബമ്പര്‍ റൈഡ്‌സ് എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
ഇനി ഇതിലൊന്നും താല്‍പര്യമില്ലാതെ സ്വച്ഛന്ദസുന്ദരമായ സ്ഥലത്ത് പ്രകൃതിയോടിണങ്ങി സമയം ചെലവഴിയ്ക്കുകയെന്ന ഉദ്ദേശത്തോടെ എത്തിയാലും ആരും ഇവിടെനിന്നും നിരാശരായി മടങ്ങേണ്ടിവരില്ല.



Click it and Unblock the Notifications