ഹിസാറിന് സമീപം ഹാന്‍സിയിലാണ് നാല് സൂഫീ വര്യന്‍മാരുടെ ശവകുടീരമടങ്ങുന്ന ദുര്‍ഗാ ചാര്‍ കുത്തുബ് സമുച്ചയം സ്ഥിതി ചെയ്യുന്നത്. ജമാലുദ്ദീന്‍ ഹാന്‍സി, ബുര്‍ഹാനുദ്ദീന്‍, കുതുബുദ്ധീന്‍ മനൂവര്‍ എന്നിവരുടെ ശവകുടീരങ്ങള്‍ കാണാനും അനുഗ്രഹം തേടുന്നതിനുമായി നിരവധി പേരാണ് പ്രതിദിനം എത്താറ്. അക്കാലത്തെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്ന മിര്‍ ആലം, സുല്‍ത്താന്‍ ഹാമിദുദ്ധീന്‍ ഹാന്‍സി എന്നിവരുടെ ശവകുടീരങ്ങളും ഇവിടെയുണ്ട്.
നഗരത്തിലെ ചെറിയ പള്ളിയോട് ചേര്‍ന്നായിരുന്നു ആദ്യം ശവകുടീരങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീട് ഫിറോസ് ഷാ തുഗ്ളക്ക് ആണ് ദര്‍ഗയുടെ വടക്കുഭാഗത്ത് വലിയ മസ്ജിദ് നിര്‍മിച്ചത്. സൂഫി സന്യാസി വര്യനായിരുന്ന ബാബാ ഫരീദ് പ്രാര്‍ഥിച്ച സ്ഥലമായതിനാലാണ് ഇവിടെ സ്മാരകം നിര്‍മിച്ചതെന്നാണ് വിശ്വാസം.



Click it and Unblock the Notifications