സുബ്രഹ്മണ്യ ശിവ എന്ന ധീരനായ യുവ രാജ്യസ്നേഹിയുടെ സ്മാരകമാണിത്. 1884 ല്‍ മധുരൈക്കടുത്ത് വാതലഗുണ്ട് എന്ന സ്ഥലത്ത് ജനിച്ച സുബ്രഹ്മണ്യ ശിവ തമിഴ്നാട്ടിലെ അറിയപ്പെടുന്ന വിപ്ലവകാരികളിലൊരാളാണ്. വി.ഒ ചിദംബരം പിള്ളയോടൊപ്പം പ്രവര്‍ത്തിച്ച ഇദ്ദേഹം അനേകം ചെറുപ്പക്കാര്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ പ്രചേദനവുമായിരുന്നു.
മറ്റ് മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടാല്‍ അക്രമത്തെ ചെറുക്കാന്‍ ഏറ്റവും നല്ലത് അക്രമം തന്നെയാണെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ സിദ്ധാന്തം. മദ്രാസ് പ്രെസിഡന്‍സിയിലെ ആദ്യ രാഷ്ട്രീയ തടവുകാരന്‍ കൂടിയാണ് സുബ്രഹ്മണ്യ ശിവ. ഒരു കവിയും പണ്ഡിതനുമായിരുന്ന ഇദ്ദേഹം 'ഗാന ബാനു' എന്ന പേരില്‍ ഒരു കാവ്യസമാഹാരവും പുറത്തിറക്കി. 1925 ജൂലൈയില്‍ മരണശേഷം പെന്നഗ്രാം താലൂക്കിന് സമീപത്ത് അദ്ദേഹത്തിന്‍റെ സമാധിയായാണ് ഈ സ്മാരകം സ്ഥാപിച്ചത്.



Click it and Unblock the Notifications