നൊസ്സ സെന്‍ഹോര ഡു റൊസാരിയുടെ സ്‌മരണയ്‌ക്കായി 1600 ല്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ചതാണ് ഈ പള്ളി. വിശുദ്ധ കൊന്തയുടെ ക്രിസ്‌തീയ ദേവാലയം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. ബംഗാളി ചരിത്രത്തിലെ നാഴികകല്ലാണിവിടം.
പള്ളി സ്ഥാപിതമായ അതേ വര്‍ഷം തന്നെയാണ് എലിസബത്ത് രാജ്ഞി ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കാന്‍ അനുമതി നല്‍കിയതെന്ന് പ്രത്യേകതയുമുണ്ട്. നിര്‍മാണ ശൈലിയില്‍ ഏറെ മൂല്യമുള്ള പള്ളിയിലേയ്‌ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ സ്ഥിരമായി എത്താറുണ്ട്. മൂന്ന് അള്‍ത്താരകള്‍ ഉള്ള പള്ളി നല്ലരീതിയിലാണ് സംരക്ഷിച്ചിരിക്കുന്നത്. പ്രവേശന കവാടത്തില്‍ ഒരു അടയാള കപ്പലിന്റെ പാമരവും ഉണ്ട്.



Click it and Unblock the Notifications