സുന്ദര്‍ബന്‍ - കണ്ടല്‍ വനങ്ങളുടെ സമൃദ്ധിയില്‍ യുണസ്‌കോ ലോക പൈതൃക പ്രദേശം

ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന വലിയ കണ്ടല്‍ സംരക്ഷണ മേഖലയാണ്‌ സുന്ദര്‍ബന്‍ അഥവ സുന്ദര്‍വനങ്ങള്‍. ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലാദേശിലാണെങ്കിലും ഇന്ത്യയില്‍ ഉള്ള മൂന്നിലൊന്ന്‌ ഭാഗം വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. സുന്ദര്‍ബനിലേക്കുള്ള യാത്ര ജീവിതത്തിലെ മറക്കാനാവത്ത അനുഭവമായിരിക്കുമെന്നതില്‍ അത്ഭുതമില്ല. ഈ മേഖലയില്‍ ഉള്ള യുണെസ്‌കോയുടെ ഏക ലോക പൈതൃക പ്രദേശം ഇത്‌ മാത്രമാണ്‌.

സംരക്ഷിത പ്രദേശം

4200 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന സുന്ദര്‍ബന്‍ കണ്ടല്‍ സംരക്ഷിത മേഖല ഇത്തരത്തിലുള്ളതില്‍ ഏറ്റവും വലുതാണ്‌.  ലോകത്തില്‍ ഇപ്പോള്‍ ഉള്ളതില്‍ വംശനാശ ഭീഷണി ഏറ്റവും കൂടുതല്‍ നേരിട്ടു കൊണ്ടിരിക്കുന്ന ജന്തുക്കളില്‍ ഒന്നായ ഇന്ത്യന്‍ കടുവകളുടെ ആവാസ സ്ഥലമാണ്‌ ഈ കണ്ടല്‍കാടുകള്‍. ഭാഗ്യമുണ്ടെങ്കില്‍ സന്ദര്‍ശനവേളയില്‍ ഇവയെ കാണാനുള്ള അവസരം ലഭിക്കും 250 ലേറെ കടുവകള്‍ ഇവിടയുണ്ടെന്നാണ്‌ പറയപ്പടുന്നത്‌. ഇതിന്‌ പുറമെ പുള്ളിമാനുകളും റീസസ്‌ കുരങ്ങുകള്‍ എന്നിവയുടെ ആവാസ സ്ഥലമാണ്‌ ഈ വനം. രാജവെമ്പാല പോലുള്ള പാമ്പുകളും ഇവിടെയുണ്ട്‌.

ഫോട്ടര്‍ഗ്രാഫര്‍മാരുടെ സ്വര്‍ഗം

ഫോട്ടോഗ്രാഫര്‍മാര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്‌ സുന്ദര്‍ബന്‍. വിവിധ ഇനത്തില്‍പെട്ട പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. സുന്ദരി, ഗോല്‍പാത എന്നിവ ഉള്‍പ്പടെ നിരവധി വൃക്ഷങ്ങള്‍ വനത്തിലുണ്ട്‌. 1900 ത്തിന്റെ തുടക്കത്തില്‍ ജീവശാസ്‌ത്രജ്ഞനായ ഡേവിഡ്‌ പ്രെയ്‌ന്‍ സുന്ദരവനത്തിലെ 330 ഇനം സസ്യങ്ങളെ പറ്റി രേഖപെടുത്തിയിരുന്നു.

എംബി സുന്ദരി

വാടകയ്‌ക്ക്‌ എടുക്കാവുന്ന ഒഴുകുന്ന വീടാണ്‌ എംബി സുന്ദരി. എപ്പോഴും ബുക്കിങ്‌ കൂടുന്നതിനാല്‍ കിട്ടാന്‍ വളരെ പ്രയാസമാണ്‌‌. സുന്ദരബനത്തെകുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപാട്‌ തന്നെ ഇത്‌ മാറ്റിക്കളയും. എട്ട്‌ അംഗങ്ങളുള്ള ഒരു കുടംബത്തെ വളരെ സുഖമായി എംബി സുന്ദരി പാര്‍പ്പിക്കും. നിരവധി മുറികളും ബാത്‌റൂമുകളും ഇതിനുണ്ട്‌. കേരളത്തിലെ ആഢംബര ബോട്ടുകള്‍ക്ക്‌ തുല്യമാണിത്‌.

സുന്ദരബനത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അടുത്തിടെയായി ശാസ്‌ത്രജ്ഞരെ ആശങ്കപെടുത്തി തുടങ്ങിയിട്ടുണ്ട്‌.

കൊല്‍ക്കത്തിയില്‍ നിന്നും ഡ്രൈവ്‌ ചെയ്‌ത്‌ പോകാനുള്ള ദൂരമെ സുന്ദര്‍ബനിലേയ്‌ക്കുള്ളു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ കൂടുതല്‍ പേരും ഇവിടെ എത്തുന്നത്‌. രാത്രി താമസം സാധ്യമാവില്ല. ഇവിടുത്തെ ചില റസ്റ്റൊറന്റുകള്‍ സ്വാദിഷ്‌ഠമായി പ്രാദേശിക ഭാക്ഷണങ്ങളും കടല്‍ ഭക്ഷണങ്ങളും ലഭ്യമാക്കുന്നുണ്ട്‌. കൊല്‍ക്കത്തിയില്‍ നിന്നും സുന്ദര്‍ബനിലേയ്‌ക്ക്‌ പോകാന്‍ ടാക്‌സി ബസ്‌ സര്‍വീസുകള്‍ നിരന്തരമുണ്ട്‌.

ദമ്പതികള്‍ക്കും, കുടുംബങ്ങള്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാവുന്ന സ്ഥലമാണിത്‌. ഇവിടത്തെ നദീയാത്ര അവിസ്‌മരണീയമാണ്‌. പല അന്താരാഷ്‌ട്ര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നല്‍കുന്ന അനുഭവമാണ്‌ ഇവിടം നല്‍കുന്നതെന്നാണ്‌ സന്ദര്‍ശകരിലേറെയും അഭിപ്രായപ്പെടാറ്‌. സുന്ദര്‍ബനത്തെ ആമസോണിനോട്‌ ഉപമിക്കുന്നവരും ഉണ്ട്‌.

Please Wait while comments are loading...