ഹൊസൂരിന് വളരെ അടുത്താണ് രാജാജി സ്‌മാരകം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ഭാരതീയനായ ഗവര്‍ണര്‍ ജനറലായിരുന്ന രാജഗോപാലാചാരിയുടെ സ്‌മരണാര്‍ത്ഥം തൊറപ്പള്ളി ഗ്രാമത്തിലാണ് ഈ സ്‌മാരകം നിര്‍മ്മിച്ചിരിക്കുന്നത്. രാജാഗോപാലാചാരി ജനിച്ചത് ഈ ഗ്രാമത്തിലാണ്. ഇവിടെ ഇപ്പോഴും അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. മികച്ച ഒരു ലൈബ്രറി സ്‌മാരകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജഗോപാലാചാരിയുടെ കാലഘട്ടത്തിലേക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്കും വെളിച്ചം വീശുന്ന ഫോട്ടോകളും ഇവിടെ കാണാം. അദ്ദേഹത്തിന്റെ അര്‍ദ്ധകായ പ്രതിമയും സ്‌മാരകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഹൊസൂരില്‍ നിന്ന് കൃഷ്‌ണഗിരിയിലേക്കുള്ള ദേശീയപാതയിലൂടെ ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരണ്ടപ്പള്ളിയിലെത്തും. അവിടെ നിന്ന് വലത്തോട്ട് തിരിയുക. കുറച്ച് ദൂരം ചെല്ലുമ്പോള്‍ തൊറപ്പള്ളിയിലേക്ക് സ്വാഗതം ആശംസിച്ച് നില്‍ക്കുന്ന കവാടം മുന്നില്‍ തെളിയും. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ രാജാജി സ്‌മാരകത്തില്‍ എത്താനാകും.



Click it and Unblock the Notifications