ഹൂബ്ലിയിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ഗായത്രി തപോവന്‍. ആത്മീയവും സാംസ്‌കാരികവുമായി പരിപാടികള്‍ക്കാണ് ഗായത്രി തപോവന്‍ പ്രശസ്തമായിരിക്കുന്നത്. നേരത്തെ നവകല്യാണ മഠം എന്ന് വിളിക്കപ്പെട്ടിരുന്ന ഇവിടം പിന്നീട് പേര് മാറ്റി തപോവനം എന്ന് അറിയപ്പെടുകയായിരുന്നു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധി ശിഷ്യഗണങ്ങളുണ്ടായിരുന്ന ശ്രീ കുമാര്‍ സ്വാമിജിയാണ് ഗായത്രി തപോവന്‍ സ്ഥാപിച്ചത്. വിവിധ മതങ്ങളിലും വിഭാഗത്തിലും പെട്ട ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കുമാര്‍ സ്വാമിജിയുടെ മരണത്തിനുശേഷവും ശിഷ്യര്‍ തപോവനം വളരെ ശ്രദ്ധയോടെ പരിപാലിച്ചുപോരുന്നു.



Click it and Unblock the Notifications