ചെങ്കുത്തായ മലഞ്ചെരിവുകളുള്ള തൊടുപുഴ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ യാണ് മനോഹരമായ ഈ വെള്ളച്ചാട്ടം. റെയിന്‍ബൊ വാട്ടര്‍ഫാള്‍ എന്ന അര്‍ത്ഥവത്തായ പേരിലും ഇത് അറിയപ്പെടുന്നു. 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുത്തിയൊലിച്ച് വരുന്ന വെള്ളം, താഴെ നിന്ന് നോക്കിയാല്‍ ഒരു വലിയ പാറയില്‍ നിന്നൂറി വരുന്നതായി തോന്നും.
വര്‍ഷം മുഴുവന്‍ ഒരേ ശക്തിയില്‍ വെള്ളം താഴേക്ക് പതിക്കുന്നു. ഔഷധപ്രാധാന്യമുള്ള ധാരാളം സസ്യങ്ങള്‍ മുളയ്ക്കുന്ന ഹരിതവനങ്ങളാണ് ഈ വെള്ളച്ചാട്ടത്തിന് ചുറ്റും. ട്രെക്കിംങ്, കാംബിംങ്, റോക്ക് ക്ലൈംബിംങ്, മൌണ്ടനീയറിംങ് എന്നീ സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ ഇടമാണ് ഈ പ്രദേശം.



Click it and Unblock the Notifications