ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്.ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. 'രാമന്‍ കാല്‍ വെച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം.
സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍ നിന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്. പച്ചപുതച്ച പര്‍വ്വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. ഏത് കാലാവസ്ഥയിലും കാറ്റിന്റെ സാന്നിദ്ധ്യമുള്ളത്‌കൊണ്ട് കാറ്റില്‍നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഫാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications