മണിപ്പൂരിന്റെ സാംസ്കാരവും, പൈതൃകവും സംരക്ഷിക്കാനായാണ് സ്റ്റേറ്റ് മ്യൂസിയം സ്ഥാപിച്ചത്. മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി 1969 ലാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആര്‍ക്കിയോളജി, നരവംശശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കളും പെയിന്റിംഗുകളും ഇവിടെ ശേഖരിച്ചിരിക്കുന്നു.
കാങ്ക്ല പോളോ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഈ മ്യൂസിയത്തിലേക്ക് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. സന്ദര്‍ശകര്‍ക്ക് ഈ സ്ഥലങ്ങള്‍ ഒരു ദിവസം തന്നെ കണ്ടുതീര്‍ക്കാവുന്നതാണ്. മ്യൂസിയത്തിലെ ഒരു പ്രധാന കാഴ്ച ഹിയാങ്ങ് ഹിരണ്‍ എന്ന ബോട്ടാണ്. ഈ രാജകീയമായ ബോട്ടിന് 78 അടി നീളമുണ്ട്. ഓപ്പണ്‍ ഗാലറിയിലാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി ഗാലറികള്‍ ഇവിടെയുണ്ട്.
സംസ്കാരം, ജീവശാസ്ത്രം, മ്യൂസിയം അവയര്‍നെസ് എന്നീ വിഷയങ്ങളില്‍ മ്യൂസിയത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നു. മ്യൂസിയത്തിന്റെ വകയായി മൊബൈല്‍ എക്സിബിഷനുകളും, സയന്‍സ് ഫെയറുകളും സംഘടിപ്പിക്കാറുണ്ട്. ഒഴിവ് ദിനങ്ങളല്ലാത്ത എല്ലാ ദിവസവും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ 4.30 വരെ ഇവിടെ പ്രവേശനം ലഭിക്കും.