ഛത്രീസ് എന്നറിയപ്പെടുന്ന നിരവധി സ്‌മരണ കുടീരങ്ങള്‍ ഉള്ള സ്ഥലമാണ് ഛത്രീ ബാഗ്. ഹോള്‍ക്കാള്‍ രാജവംശത്തിന്റെയും അവരുടെ കുടംബാംഗങ്ങളുടെയും ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചിട്ടുള്ളതാണ് ഇവ. ഖാന്‍ നദിയ്‌ക്ക് സമീപത്തായാണ് ഛത്രിബാഗ് സ്ഥിതി ചെയ്യുന്നത്. എതെങ്കിലും രാജാവിന്റെയോ രാജ്ഞിയുടോയോ ശവം മറവ് ചെയ്‌ത സ്ഥലമാണ് ഓരോ ഛത്രിയും.
ഹോള്‍കാര്‍ രാംജവംശത്തിന്റെ സ്ഥാപകനായ മല്‍ഹര്‍ റാവു ഹോള്‍ക്കറിന്റെ ശവകുടീരമാണ് ഇവിടുത്തെ ആകര്‍ഷണ കേന്ദ്രം. രാത്രിയില്‍ ഛത്രീ ബാഗ് സന്ദര്‍ശിക്കുന്നത് മനോഹരമായ അനുഭവമായിക്കും. ഛത്രികളെല്ലാം രാത്രിയില്‍ വിളക്കുകളാല്‍ പ്രകാശിതമാക്കും. കൂടാതെ കൃത്രിമ തടാകളില്‍ രാത്രിയില്‍ ജലധാര ഉണ്ടാവുകയും ചെയ്യും. തടാകത്തിന് ചുറ്റും മനോഹരമായ ഉദ്യാനം ഉണ്ട്. സന്ദര്‍ശകര്‍ക്ക് തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്.



Click it and Unblock the Notifications