വെള്ളക്കല്ലില്‍ തീര്‍ത്തിട്ടുള്ള ഇന്‍ഡോറിലെ അതിമനോഹരമായ ക്ഷേത്രമാണ് കാഞ്ച് മന്ദിര്‍. വിശാലമായ ബാല്‍ക്കണിയോടു കൂടിയ ക്ഷേത്രത്തിന്റെ പുറം വശം രൂപകല്‍പന ചെയ്‌തിരിക്കുന്നത് മധ്യകാല ശൈലിയില്‍ ആണ്. അതേസമയം, ക്ഷേത്രത്തിന്റെ ഉള്‍വശം സ്‌ഫടിക നിര്‍മ്മിതമാണ്.
ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്‌ത പരുത്തി വ്യാപാരിആയിരുന്ന സേത് ഹുകംചന്ദ് പണികഴിപ്പിച്ച ജൈന ക്ഷേത്രമാണ് കാഞ്ച് മന്ദിര്‍.
സ്‌ഫടിക ശില്‍പ നിര്‍മതിയുടെ അതിമനോഹരമായ മാതൃകയാണ് ഈ ക്ഷേത്രം. ഭിത്തികള്‍, തറ, തൂണുകള്‍, മേല്‍തട്ട് തുടങ്ങി ക്ഷേത്രത്തിനകത്തുള്ളതെല്ലാം ചില്ല് പാളികള്‍ക്കുള്ളിലാണ്. വിവിധ വര്‍ണത്തിലുള്ള ചില്ലുകള്‍ ഉപയോഗിച്ചിരിക്കുന്നത് ക്ഷേത്രത്തിന്റെ ഉള്‍വശത്തിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. മഹാവീരന്റെയും തീര്‍ത്ഥങ്കരന്‍മാരുടെയും വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലുണ്ട്. ജൈനമതവിശ്വാസികള്‍ക്ക് പുറമെ നിരവധി വിനോദ സഞ്ചാരികളും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താറുണ്ട്.



Click it and Unblock the Notifications