ഇന്‍ഡോറിലെ അതിമനോഹരങ്ങളായ കൊട്ടാരങ്ങളില്‍ ഒന്നാണ് ലാല്‍ബാഗ് പാലസ്. ഖാന്‍ നദീതീരത്തുള്ള മൂന്നില കെട്ടിടമാണിത്. മഹാരാജ ശിവാജി റാവു ഹോള്‍ക്കര്‍ പണികഴിപ്പിച്ച കൊട്ടാരമാണിത്. ഹോള്‍ക്കര്‍മാരുടെ രാജകീയ സത്‌കാരങ്ങള്‍ക്ക് ആതിഥേയത്യം വഹിച്ചിരുന്നത് ഈ കൊട്ടാരമാണ്. ലാല്‍ബാഗ് പാലസിന്റെ സവിശേഷ നിര്‍മാണ ശൈലി ഇതിനെ ഇന്‍ഡോറിലെ മറ്റ് കൊട്ടാരങ്ങളില്‍ നിന്ന് ഏറ്റവും പ്രശസ്‌തമാക്കുന്നു.
ഹോള്‍ക്കാര്‍മാരുടെ രാജകീയ ജീവിതത്തിന്റെ പ്രതിഫലനമാണ് ഈ കൊട്ടാരം. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ റോസ് ഉദ്യാനങ്ങളില്‍ ഒന്ന് ലാല്‍ബാഗ് കൊട്ടാരത്തിലേതാണ്. കൊട്ടരത്തിന്റെ പ്രവേശനകവാടം തന്നെ അതിമനോഹരമാണ്. ഇന്ത്യയിലെയും ഇറ്റലിയിലെയും സവിശേഷ പ്രതിമകളാലും ചിത്രങ്ങളാലും ആണ് കൊട്ടാരം അലങ്കരിച്ചിരിക്കുന്നത്.
ഭിത്തികളിലെയും മേല്‍ക്കൂരകളിലെയും കൊത്തുപണികള്‍ വളരെ വിശിഷ്‌ടമാണ്. ബൃഹത്തായ നാണയ ശേഖരവും കൊട്ടാരത്തിലുണ്ട്. 28 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന കൊട്ടാരം മ്യൂസിയമായി മാറ്റിയിരിക്കുകയാണ്.



Click it and Unblock the Notifications