ഇന്‍ഡോറിലെ വലിയ പാര്‍ക്കുകളില്‍ ഒന്നാണ് മേഘദൂത് ഉപവന്‍. നഗരത്തിനകത്തും പുറത്തും നിന്നുള്ള വിനോദ സഞ്ചാരികളെ ഒരു പോലെ ആകര്‍ഷിക്കുന്ന അതിവിശാലമായ പാര്‍ക്കാണിത്. അതുകൊണ്ട് എല്ലാ ദിവസവും ഇവിടെ സന്ദര്‍ശകര്‍ എത്താറുണ്ട്. അവധി ദിവസങ്ങളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടും. പൂന്തോട്ടം, പുല്‍ത്തകിടി, ജലധാര തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ പാര്‍ക്കിലുണ്ട്.
കുട്ടികകള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ പിക്‌നിക് കേന്ദ്രം കൂടിയാണിത്. മേഘദൂത് പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് സമീപത്തുള്ള മംഗള്‍ മേരി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കും വേണമെങ്കില്‍ സന്ദര്‍ശിക്കാം.ഇന്‍ഡോറിലെ മറ്റൊരു പ്രധാനം വിനോദ സഞ്ചാര കേന്ദ്രമാണിത്.



Click it and Unblock the Notifications