ദോസ്ത് മുഹമ്മദ് ഖാന്‍ 1715 ല്‍ നിര്‍മ്മിച്ച കൊട്ടാരമാണ് ചമന്‍മഹല്‍. ചെങ്കല്ലില്‍ പണിതീര്‍ത്ത ഈ കൊട്ടാരം മനോഹരമായ ഒരു കാഴ്ചയാണ്. ഇതിലെ ശീഷ് മഹലിന് പ്രവേശനത്തിനായി പന്ത്രണ്ട് വാതിലുകളാണുള്ളത്. കൊട്ടാരത്തിന് നടുവിലായി മനോഹരമായ പൂന്തോട്ടവും വ്യത്യസ്ഥതയാര്‍ന്ന ഒരു കാഴ്ചയാണ്. ഇവിടെ ജലധാരകളുമുണ്ട്.
മുഗള്‍, മാള്‍വ നിര്‍മ്മാണ ശൈലികളുടെ സങ്കലനമാണ് ഇവിടെ കാണാനാവുക. സ്തൂപങ്ങളും, കവാടങ്ങളും സങ്കീര്‍ണ്ണമായ ശൈലിയില്‍ നിര്‍മ്മിച്ച പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ഇസ്‌ലാംനഗര്‍ സന്ദര്‍ശിക്കുന്നവര്‍ വാസ്തുകലയുടെ ഉത്തമനിദര്‍ശനമായ ഈ കൊട്ടാരവും കണ്ടിരിക്കണം. ഇവിടം സജീവമായിരുന്ന കാലത്തുണ്ടായിരുന്ന, ഫൗണ്ടൈനുകളില്‍ നിന്ന് വരുന്ന സുഗന്ധം പരത്തുന്ന വെള്ളം പോലുള്ള സംവിധാനങ്ങള്‍ ഇന്നില്ല.



Click it and Unblock the Notifications