ഇത്രാസിയിലെ പ്രശസ്തമായ പള്ളിയാണ് ഹുസൈനി മസ്ജിദ്. ഈ ചെറുനഗരത്തിലെ ജനങ്ങള്‍ നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് വിവിധ മതവിഭാഗങ്ങള്‍ ഇവിടെ കൈകോര്‍ത്ത് ജീവിക്കുന്നത്. നിരവധി മുസ്ലിം മതവിശ്വാസികളുള്ള ഇത്രാസിയില്‍ നിരവധി പള്ളികളുമുണ്ട്.
നൂറാനി മസ്ജിദ്, ഹുസൈനി മസ്ജിദ്, മസ്ജിദ് ഹബീബിയ, ബര്‍ക്കിത്തെ റാസ എന്നിവയാണ് അവയില്‍ ചിലത്. നിരവധി മുസ്ലിം വിശ്വാസികള്‍ ആദരിക്കുന്ന സ്ഥലമാണ് ഹൂസൈനി മസ്ജിദ്. അദ്ഭുതപ്പെടുത്തുന്ന രൂപകല്പവനയാണ് ഈ പള്ളിക്കുള്ളത്. ഇവിടെ പ്രാര്‍ഥനക്ക് നിത്യവും നിരവധി പേരെത്തുന്നു. ഇത്രാസി സന്ദര്‍ശിക്കാനെത്തുന്നവര്‍ ഈ പള്ളിയിലുമെത്താറുണ്ട്. പൊതുഗതാഗത സംവിധാനം വഴി പെട്ടെന്നെത്താവുന്ന സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications