ജഗദല്‍പൂരില്‍ നിന്നും 36 കിലോമീറ്റര്‍ അകലെ കന്‍ഗേര്‍ വാലി ദേശീയോദ്യാനത്തിന് സമീപത്തായാണ് കന്‍ഗേര്‍ ധാര സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിനരികിലുള്ള ജില്ല വന ഓഫിസില്‍ നിന്നും അനുമതിയും ടിക്കറ്റും വാങ്ങിയാല്‍ മാത്രമെ കന്‍ഗേര്‍ ധാരയിലേക്ക് എത്താന്‍ കഴിയു. ശൈത്യകാലം മുതല്‍ വെനല്‍ക്കാലം വരെയുള്ള സമയമാണ് ദേശീയോദ്യാനം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്.
ജൂലൈയില്‍ വര്‍ഷകാലത്തിന്റെ തുടക്കത്തോടെ ദേശീയോദ്യാനം അടയ്‌ക്കും. കന്‍ഗേര്‍ താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന കന്‍ഗേര്‍ ധാര കന്‍ഗേര്‍ നദിയാല്‍ ഉണ്ടാകുന്നതാണ്. നിരവധി പാറകള്‍ ഇവിടയുള്ളതിനാലാണ് ഈ വെള്ളച്ചാട്ടം രൂപപെട്ടത്. ഈ പ്രദേശം എക്കല്‍പ്രദേശം ആയിരുന്നുവെന്നും പിന്നീട് ആഗ്നേയശിലകള്‍ കൈയ്യടക്കിയതാണിവിടമെന്നുമാണ് ഭൗമ ശാസ്‌ത്രജ്ഞരുടെ അഭിപ്രായം. അതിനാലാണ് ഈ പ്രദേശത്തിന് ഇങ്ങനൊരു ഘടന ഉണ്ടായത്.



Click it and Unblock the Notifications