ജഗദല്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് കൊതുംസര്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഏറ്റവും നീളം കൂടിയ പ്രകൃതി ദത്ത ഗുഹയാണിത്. ഭൂമിക്കടിയിലായതിനാല്‍ ഗുഹക്കകത്ത് നിറയെ ഇരുട്ടാണ്. ഗുഹയ്‌ക്കത്ത് നിറയെ ചുണ്ണാമ്പുകള്‍ പുറ്റുകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇടുങ്ങിയ പടികള്‍ കടന്ന് ഗുഹക്കുള്ളിലേക്ക് പ്രവേശിക്കാം. നീളമുള്ള ഇടുങ്ങിയ ഇടനാഴിയിലൂടെ കടന്ന് പ്രധാന അറയിലെത്താന്‍ കഴിയും. നിരവധി ഗോത്രകഥകള്‍ ഗുഹയുമായി ബന്ധപ്പെട്ട് പറയപ്പെടുന്നുണ്ട്. ഗുപന്‍പാല്‍ അഥവ കുതംസര്‍ ഗുഹ എന്നും ഗുഹ അറിയപ്പെടുന്നുണ്ട്.



Click it and Unblock the Notifications