ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ലാലോംഗ് പാര്‍ക്ക്. ജില്ലാ ഭരണകൂടം പ്രത്യേക ഡിആര്‍ഡിഎ വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പാര്‍ക്കിന്റെ നവീകരണം കൃത്യമായി ചെയ്യുന്നുണ്ട്. ഇതിന്റെ സൗന്ദര്യവത്‌ക്കരണത്തിനും ജില്ലാ ഭരണകൂടം വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. പാര്‍ക്കിനെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി ഇവിടെ ഒരു വാട്ടര്‍ ഇക്കോ പാര്‍ക്ക് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. വസ്‌ത്രങ്ങള്‍ മാറുന്നതിനുള്ള സൗകര്യങ്ങള്‍, ടോയ്‌ലറ്റുകള്‍ മുതലായ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധതരം പൂച്ചെടികളാലും സമ്പന്നമാണ് ലാലോംഗ് പാര്‍ക്ക്. ഇവിടുത്തെ പുല്‍ത്തകിടിയില്‍ ഇരുന്ന് താഴ്‌വരയിലേക്ക് മടങ്ങുന്ന അസ്‌തമയ സൂര്യന്റെ മനോഹാരിത ആസ്വദിക്കാവുന്നതാണ്. മേഘാലയയിലെ ഏറ്റവും മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കാണ് ലാലോംഗ് പാര്‍ക്കെന്ന് നിസ്സംശയം പറയാം. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുന്നതിന് ഏറ്റവും അനുയോജ്യം. ഷില്ലോംഗില്‍ നിന്ന് കാറില്‍ ഇവിടെ എത്താവുന്നതാണ്.



Click it and Unblock the Notifications