ജയന്തിയാ ഹില്‍സിലെ പ്രശസ്തമായ ഉല്ലാസകേന്ദ്രമാണ് തഡ്ലാസ്കെയിന്‍ തടാകം. പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഇവിടെ എത്തുന്നു. ജയന്തിയാപൂരിലെ രാജാവിന്റെ കോപത്തില്‍ നിന്ന് രക്ഷനേടാനായി സജ്ജാര്‍ നിയാംഗ്ളി ഗ്രാമത്തിലെ 290ല്‍ അധികം ഗോത്രങ്ങള്‍ ചേര്‍ന്നാണ് ഈ തടാകം നിര്‍മ്മിച്ചത്. വില്ലുകള്‍ കൊണ്ടാണ് ഈ തടാകം കുഴിച്ചതെന്നാണ് വിശ്വാസം. റൈഡ് മുഖാലാ ഗോത്രവിഭാഗക്കാര്‍ ഇപ്പോഴും ഈ തടാകത്തിന് സമീപം ആരാധന നടത്തുകയും ബലികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്.
മനോഹരമായ ഈ തടാകം ബോട്ടിംഗ്, പിക്നിക്, ഔട്ടിംഗ് എന്നിവയ്ക്കും പ്രശസ്തമാണ്. തടാകത്തിനെ ചുറ്റി മനോഹരമായ പുല്‍മേടുകളും മൈന്റ്ഡു നദിയും കാണാം. അപൂര്‍വ്വങ്ങളായ നിരവധി ഓര്‍ക്കിഡുകളും ഈ മേഖലയിലുണ്ട്. ഇവിടെ കാണപ്പെടുന്ന ചെടികളും ജീവികളും തടാകത്തെയും ചുറ്റുമുള്ള പ്രദേശങ്ങളെയും പ്രകൃതി സ്നേഹികളുടെ പറുദ്ദീസയാക്കി മാറ്റുന്നു.
ഷില്ലോംഗില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയാണ് തഡ്ലാസ്കെയിന്‍ തടാകം സ്ഥിതി ചെയ്യുന്നത്. ജോവൈയില് നിന്ന് ഇവിടേക്കുള്ള ദൂരം എട്ടു കിലോമീറ്ററാണ്. ഷില്ലോംഗില്‍ നിന്നും ജോവൈയില് നിന്നും ഇവിടേക്ക് ടൂറിസ്റ്റ് വാഹനങ്ങള്‍ ലഭിക്കും.