രാജസ്ഥാനിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൗണ്ട് അബുവിലെ ദില്‍വാര ക്ഷേത്രങ്ങളോട് സമാനമായ ശൈലിയിലുള്ള ഒരു കെട്ടിടമാണ് ഏഴ് നിലയുള്ള ജെയിന്‍ മന്ദിര്‍. പത്താം നൂറ്റാണ്ടിലാണത്രേ ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത്. ആദിനാഥ പ്രഭുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ആദിനാഥ പ്രതിമയ്ക്ക് 400 വര്‍ഷത്തിലേറെ പഴക്കമുണ്ടത്രേ. പാര്‍ശ്വനാഥന്റെ ഒരു പ്രതിമയും ഇവിടെ കാണാം, പലതരത്തിലുള്ള പൂച്ചകളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും കൊത്തിവച്ചിട്ടുണ്ട്.



Click it and Unblock the Notifications