പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പണിത ചരിത്ര പ്രാധാന്യമുള്ള കോട്ടയാണ് അഖ്നൂര്‍ കോട്ട. ജമ്മുവില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ചനാബ് നദിയുടെ തീരത്തുള്ള ഈ കോട്ട അഖ്നൂര്‍ പട്ടണത്തിന്റെ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നു. ഹാരപ്പന്‍ സംസ്ക്കാരം നിലനിന്നിടത്താണ് ഈ കോട്ട പണിതതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ചുവര്‍ ചിത്രങ്ങളും കമാനങ്ങളും കൊണ്ട് അലങ്കരിച്ച രണ്ടുനില മാളിക ഇപ്പോഴും ഇവിടെ കാണാം.



Click it and Unblock the Notifications