മഹാരാജാ ഗുലാബ് സിങിന്റെ കാലത്ത് പണിത പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ജമ്മുവിലെ ഗന്ധാര്‍ ജി ക്ഷേത്രം. മുബാറക് മണ്ഡിപാലസിനടുത്ത് തന്നെയാണ് ഇത് നിലകൊള്ളുന്നത്. അതുല്ല്യമായ ഇതിന്റെ വാസ്തുകലാവൈഭവമാണ് ആളുകളെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിദേവിയുടെ രണ്ട് പൂര്‍ണ്ണകായ പ്രതിമകളും സ്ഥിതിപരിപാലകനായ വിഷ്ണുവിന്റെ രണ്ട് അവതാര രൂപങ്ങളും നാരായണ പ്രതിമയുമാണ് ആത്മീയചൈതന്യം സ്ഫുരിക്കുന്ന ഈ ദേവാലയത്തെ ഭക്തമനസ്സുകളില്‍ പ്രിയങ്കരമാക്കുന്നത്.



Click it and Unblock the Notifications