ജമ്മുവിലെ മറ്റൊരു പ്രധാന കമ്പോളമാണ് ഹരി മാര്‍ക്കറ്റ്. ജമ്മുവിലെ പഴയൊരു നാടുവാഴി ആയിരുന്ന ഹരിസിംങ് രാജാവില്‍ നിന്നുമാണ് മാര്‍ക്കറ്റിന് ഈ പേര് ലഭിച്ചത്. ജമ്മു-കശ്മീരിന്റെ ഒടുവിലത്തെ ഭരണാധികാരിയായിരുന്ന ഇദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത് ജമ്മു പ്രവിശ്യയെ വിശാല ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം വഹിച്ച ഭരണാധികാരി എന്ന നിലയിലാണ്.
ഡ്രൈഫ്രൂട്ടുകള്‍ക്കും കാശ്മീരി കരകൌശല ഉത്പന്നങ്ങള്‍ക്കും ദോഗ്ര ആഭരണങ്ങള്‍ക്കും ഈ മാര്‍ക്കറ്റ് പ്രസിദ്ധമാണ്. എന്നിരുന്നാലും ഡ്രൈഫ്രൂട്ടുകളാണ് ഇവിടത്തെ മുഖ്യവിഭവം. കൂടാതെ ഉണങ്ങിയ മാങ്ങാതോലുകള്‍, ബസ്മതി അരി, രാജ്മ അഥവാ കിഡ്നി പയര്‍ എന്നിവയും ഇവിടെ വ്യാപകമായി വില്ക്കപ്പെടുന്നുണ്ട്. മൃഗരോമം ഉപയോഗിച്ച് കൈകള്‍ കൊണ്ട് മെടഞ്ഞ പരവതാനികള്‍, കശ്മീരി രോമവസ്ത്രമായ പശ്മിത ഷാളുകള്‍, പട്ട് എന്നിവയ്ക്കും ഈ വാണിഭത്തെരുവ് പേര് കേട്ടതാണ്. പാല്‍ പായസം പോലെ മധുരതരമായ ബര്‍ഫി എന്ന പ്രാദേശിക വിഭവം ആളുകള്‍ക്കിടയില്‍ പ്രിയങ്കരമാണ്.



Click it and Unblock the Notifications