ശിവഖോരി, അതുമല്ലെങ്കില്‍ 'ദൈവങ്ങളുടെ ഭവനം' എന്നാണ് ജമ്മുവിലെ ഈ ഗുഹാക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്. ഇവിടത്തെ പ്രകൃതിജന്യമായ ശിവലിംഗമാണ് ആളുകള്‍ക്കിടയില്‍ ഇതിനെ ശ്രദ്ധേയമാക്കുന്നത്. 150 മീറ്ററോളം ഉയരമുണ്ട് ഈ അതികായ പ്രതിഷ്ഠയ്ക്ക്. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആത്മീയ പ്രാധാന്യമുള്ള ശിവഗുഹാക്ഷേത്രമാണിത്. നാലടി നീളമുള്ള സ്വയംഭൂ ലിംഗമാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. മേല്‍ തട്ടില്‍ നിന്നിറ്റിറ്റുവീഴുന്ന ചുണ്ണാമ്പ് ലായനി ശിവലിംഗത്തെ സദാ പാലഭിഷിക്ത രൂപത്തില്‍ തോന്നിപ്പിക്കും. ഹിന്ദു ദേവഗണങ്ങളുടെ സ്വാഭാവികമായ രൂപങ്ങളും മുദ്രണങ്ങളും ഗുഹാഭിത്തികളില്‍ ഉടനീളം കാണാം.



Click it and Unblock the Notifications