മനോഹരമായ ക്ഷേത്രങ്ങളാലും ഉദ്യാനങ്ങളാലും ജീവി സങ്കേതങ്ങളാലും നിറഞ്ഞ സ്ഥലമാണ് ജാംനഗര്‍. ഹിന്ദു മത കേന്ദ്രങ്ങളുടെ ആധീക്യം മൂലം ഇതിനെ ചോട്ടാ കാശിയായി വരെ പറയാറുണ്ട്. ഇവിടെ ചില ദര്‍ഗകളും ഉണ്ട്. അവയിലൊന്നാണ് ദാവൂദി ബൊഹ്റ വിശ്വാസികളുടെ വിശുദ്ധസ്ഥലമായ ബൊഹ്റ ഹാജിറ. രാജ്കോട്ട് ഹൈവേയില്‍ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ മുസ്ലീം വിശുദ്ധന്‍െറ ദര്‍ഗ മാര്‍ബിളുകള്‍ കൊണ്ട് തീര്‍ത്ത ആകര്‍ഷകമായ നിര്‍മിതിയാണ്.



Click it and Unblock the Notifications