എട്ട് കരങ്ങളുള്ള അഷ്ടഭുജി ദേവിയെ കുടിയിരുത്തിയ അദ്ഭര്‍ അഷ്ടഭുജി ഛത്തീസ്ഗഢിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന സ്ഥലങ്ങളില്‍ ഒന്നാണ്. പഴമയുടെ പെരുമയും ചാരുതയും ഇതിന് കൂട്ടായുണ്ട്. നവരാത്രി വേളയില്‍ ദേവിയുടെ പ്രതീകാത്മക സാന്നിദ്ധ്യമായി മണ്‍ കലശങ്ങളില്‍ എരിയുന്ന എണ്ണമറ്റ നെയ് വിളക്കുകള്‍ സന്ദര്‍ശക മനസ്സുകളില്‍ ഒരായിരം പൂത്തിരികള്‍ തെളിക്കും. ദേവീക്ഷേത്രങ്ങളില്‍ കാണപ്പെടാറുള്ള ഈ അനുപമ സുന്ദരമായ കാഴ്ച ജ്യോതികലശം എന്നാണ് അറിയപ്പെടുന്നത്.
പ്രമാാണങ്ങളെയും പാരമ്പര്യങ്ങളെയും കൈവിടാതെയുള്ള തച്ചുശാസ്ത്ര ശൈലിയാണ് ക്ഷേത്ര നിര്‍മ്മിതിയില്‍ അനുവര്‍ത്തിച്ചിട്ടുള്ളത്. ഛത്തീസ്ഗഢിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് അനായാസം വന്നെത്താം എന്നതിനാല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളുടെ നിറസന്നിദ്ധ്യമാണ് ഇവിടെ എപ്പോഴും.



Click it and Unblock the Notifications