മുഗള്‍ ബ്രിഡ്ജ്, അക്ബരി ബ്രിഡ്ജ്, മുനിംഖാന്‍സ് ബ്രിഡ്ജ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഗോമതി നദിക്ക് കുറുകെയുള്ള ഈ പാലം മുഗള്‍ രാജാവ് അക്ബറിന്‍െറ ഭരണകാലത്ത് മേഖലയിലെ ഗവര്‍ണറായിരുന്ന മുനിംഖാന്‍െറ നേതൃത്വത്തില്‍ 1568-1569 കാലഘട്ടത്തിലാണ് നിര്‍മിച്ചത്. അഫ്ഗാന്‍ ആര്‍ക്കിടെക്ടായിരുന്ന അഫ്സല്‍ അലിക്കായിരുന്നു നിര്‍മാണ ചുമതല. ഗോമതി നദിക്ക് കുറുകെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ജോന്‍പൂരില്‍ മുഗളന്‍മാര്‍ ബാക്കി വെച്ച പ്രമുഖ പൗരാണിക ശേഷിപ്പുകളില്‍ ഒന്നാണ്. വെള്ളത്തിന്‍െറ ഒഴുക്ക് നിയന്ത്രിക്കാനായി പത്ത് ഗേറ്റുകളാണ് ഇവിടെയുള്ളത്. പാലത്തിന്‍െറ തൂണുകളില്‍ നിര്‍മിച്ചിരിക്കുന്ന ഹെക്സാഗണ്‍ മാതൃകയിലുള്ള പവലിയനുകള്‍ പാലത്തിന്‍െറ ഭംഗി വര്‍ധിപ്പിക്കുന്നതാണ്. പാലത്തിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഈ പവലിയനുകള്‍ പ്രത്യേക സംവിധാനത്തിലൂടെയാണ് ഉറപ്പിച്ചിരിക്കുന്നത്. ഗതാഗതത്തിന് തടസമുണ്ടാകാതെ സുരക്ഷിതമായി സഞ്ചാരികള്‍ക്ക് മനോഹര കാഴ്ചകള്‍ ആസ്വദിക്കാന്‍ ഈ പവലിയനുകള്‍ സഹായിക്കുന്നു. ജോന്‍പൂര്‍ നഗരത്തിന്‍െറ വടക്കുഭാഗത്തുള്ള 1.7 കിലോമീറ്റര്‍ ദൂരമുള്ള ഈ പാലം ഗതാഗതയോഗ്യമായ നൂറ്റാണ്ട് പഴക്കമുള്ള രാജ്യത്തെ അപൂര്‍വം പാലങ്ങളിലൊന്നാണ്.



Click it and Unblock the Notifications