ഹിന്ദു മത സംസ്‌കാരങ്ങളും ആചാരാങ്ങളും പ്രകാരം സ്‌ത്രീയെ ശക്തിയുടെ പ്രതിരൂപമായാണ് കണക്കാക്കുന്നത്. ആദിമാതാവിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന് ശക്തിയാണ് .കരുണ, സ്‌നേഹം, ഉദാരത എന്നിവയണ് മറ്റ് ഗുണങ്ങള്‍.
പദ്‌മിനി, ശംഖിനി, ഹസ്‌തിനി, ചിത്രിണി എന്നിങ്ങനെ സ്‌ത്രീകള്‍ നാല് തരമുണ്ടെന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. ഇതില്‍ ശംഖിനി ശംഖിന്റെ ഗുണങ്ങളുള്ളസ്‌ത്രീയാണ്. അവളുടെ ശരീര നിര്‍മ്മിതി സന്തുലിതമായിരിക്കും. അവള്‍ക്ക് മൃദുലയാകാനും കഠിനയാകാനും കഴിയും. അവള്‍ ഊര്‍ജ്ജസ്വലയും സ്വതന്ത്രയുമായിരിക്കും. ആദി ശങ്കരാചാര്യരുടെ അമ്മയായ ഗാര്‍ഗി, രാമന്റെ പത്‌നിയായ വൈദേഹി അഥവ സീത എന്നിവര്‍ ഇത്തരം സ്‌ത്രീകള്‍ക്കുള്ള ഉത്തമ ഉദോഹരണങ്ങളാണ്.
ജിന്ദി ജില്ലയിലെ നര്‍വാണ തെഹ്‌സിലിലെ ശംഖന്‍ ഗ്രാമത്തിലാണ് ശംഖിനി സ്വരൂപിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ആരാധന നടത്തിയാല്‍ സ്‌ത്രീകള്‍ക്ക് ശംഖിനിയുടെ ഗുണങ്ങള്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications