Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » ആകര്‍ഷണങ്ങള് » സഫിദോന്‍

സഫിദോന്‍, ജിന്ദ്‌

34

ജിന്ദ്‌ ജില്ലയിലെ തെഹ്‌സിലിന്റെ ആസ്ഥാനമാണ്‌ സഫിദോണ്‍. ജിന്ദില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ പശ്ചിമ യമുന കനാലിന്റെ ബാന്‍സി ശിഖരത്തിലാണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌. പാനിപട്‌-ജിന്ദ്‌ റെയില്‍വെ പാതയിലൂടെയും ഇവിടെ എത്താം. ഇവിടുത്തെ മറ്റ്‌ നഗരങ്ങളെയും ഗ്രാമങ്ങളെയും പോലെ സഫിദോനിന്റെയും ഉത്ഭവവും ബന്ധങ്ങളും ചരിത്രാതീത കാലത്തു നിന്നുമാണ്‌. മഹാഭാരതത്തില്‍ പറയുന്ന സര്‍പ്പദേവി അഥവ സര്‍പിദാധിയില്‍ നിന്നാണ്‌ സഫിദോന്‍ എന്ന പേരുണ്ടായതെന്നാണ്‌ വേദഗ്രന്ഥങ്ങളില്‍ പറയുന്നത്‌. നാഗങ്ങളുമായുള്ള യുദ്ധത്തില്‍ പരീക്ഷിത്ത്‌ വധിക്കപ്പെട്ടു. ഇതെ തുടര്‍ന്ന്‌ അച്ഛനെ കൊന്ന പ്രതികാരം വീട്ടാനായി ജന്‍മേജയ നാഗങ്ങളെ പരജയപ്പെടുത്തി എന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌.

തുടര്‍ന്ന്‌ സര്‍പ്പശാസ്‌ത്ര ആചാരങ്ങള്‍ പ്രകാരം അദ്ദേഹം ഇവിടെ വച്ച്‌ സര്‍പ്പ ദേവിയ്‌ക്ക്‌ ബലി നല്‍കി . ആസ്ഥലമാണ്‌ സഫിദോന്‍ എന്ന്‌ ഇപ്പോള്‍ അറിയപ്പെടുന്നത്‌. ഈ നഗരത്തില്‍ ചരിത്രാതീത കാലത്തെ മൂന്ന്‌ തീര്‍ത്ഥാടനകേന്ദ്രങ്ങളും ക്ഷേത്രങ്ങളുമുണ്ട്‌.

നാഗേശ്വര മഹാദേവ, നാഗദാമിനി ദേവി, നാഗക്ഷേത്ര എന്നിവയാണത്‌. ഈ പ്രദേശത്ത്‌ നടത്തിയ ഉത്‌ഖനനങ്ങളില്‍ ചരിത്രാതീത കാലത്ത്‌ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നു. പൂര്‍വ-ഹാരപ്പന്‍ കാലഘട്ടത്തില്‍ ഈ പ്രദേശത്ത്‌ കാര്‍ഷശിക സമൂഹമാണ്‌ താമസിച്ചിരുന്നത്‌ എന്നതിന്റെ തെളിവുകളാണ്‌ ലഭിച്ചിട്ടുള്ളത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun