ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നും നഗരത്തെ സംരക്ഷിക്കാന്‍ പ്രതാപ് സിന്‍ഹ രാജാവ് പണികഴിപ്പിച്ച കോട്ടയാണ് ലഡായി ഘട്ട്. ജോര്‍ഹട്ട് നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലയാണ് ലഡായി ഘട്ട് സ്ഥിതി ചെയ്യുന്നത്.
വ്യത്യസ്‌ത ദിശയിലായി കോട്ടയ്‌ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. മീര ഘട്ട്, സ്വലത് ഘട്ട്, ലഡായിഘട്ട് എന്നിവയാണ് മൂന്ന് ഭാഗങ്ങള്‍. കോട്ടയുടെ പല ഭാഗങ്ങളും ഇന്ന് നശിച്ച് പോയെങ്കിലും ജോര്‍ഹട്ടിലെ പ്രധാന ചരിത്രസ്ഥാനങ്ങളിലൊന്നായ ഇവിടം സന്ദര്‍ശിക്കേണ്ടതു തന്നയാണ്. ജോര്‍ഹട്ട് നഗരകേന്ദ്രത്തില്‍ നിന്നും ഗഡ്‌അലിയില്‍ നിന്നും ഇവിടേയ്‌ക്ക് ടാക്‌സികള്‍ ലഭിക്കും.



Click it and Unblock the Notifications