രാജാവായ രാജേശ്വര സിംഹ മണിപ്പൂരി രാജകുമാരിയെ വിവാഹം കഴിച്ചതിന് ശേഷം പണികഴിപ്പിച്ചതാണ് മഗോളുസ് അഥവ മണിപ്പൂരിസ്.മണിമാജി ഗ്രാമത്തില്‍ വച്ചാണ് രാജാവ് മണിപ്പൂരി രാജകുമാരിയായ കുരന്‍ഗനയനിയെ വിവാഹം കഴിക്കുന്നത്. ജോര്‍ഹട്ട് നഗര കേന്ദ്രത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ്‌മഗോളുഘട്ട് സ്ഥിതി ചെയ്യുന്നത്.
ഭാര്യയ്‌ക്ക് വേണ്ടി ഭര്‍ത്താവ് എന്തെല്ലാം ചെയ്യും എന്നതിന്റെ പ്രതീകമായിട്ടാണ് ഇവിടം കണക്കാപ്പെടുന്നത്. ഇപ്പോള്‍ നശിച്ചു തുടങ്ങിയെങ്കിലും ഈ സ്ഥലത്തിന് അതിന്റേതായ ഒരു ഭംഗി ഉണ്ട്. ടാക്‌സി, ബസ്, ഓട്ടോ റിക്ഷ തുടങ്ങി വിവിധ മാര്‍ഗങ്ങളില്‍ വളരെ എളുപ്പം മഗോളുഘട്ടില്‍ എത്തിച്ചേരാം. ഇവിടം സന്ദര്‍ശിക്കാന്‍ അധികം സമയം ആവശ്യമില്ല.



Click it and Unblock the Notifications