ജോര്‍ഹട്ടിലെ ജില്ലാ ആസ്ഥാനത്തിന് വളരെ അടുത്തായുള്ള ചെറിയ ഗ്രാമമാണ് കരന്‍ഗ. കൊല്ലന്മാരാല് പ്രശസ്തമാണിവിടം. തേയില തോട്ടങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് കരന്ഗയിലെ കൊല്ലന്മാരാണ്. ജോര്‍ഹട്ടിലെ ആളുകള്‍ക്കും കരന്ഗയിലെ കൊല്ലന്മാര് സേവനം ലഭ്യമാക്കുന്നുണ്ട്.
അസ്സാമിലെ പുരാതനമായ കൊല്ല പണികള്‍ മനസ്സിലാക്കാന്‍ ഇവിടം സന്ദര്‍ശിക്കുന്നത് സഹായിക്കും. താല്പര്യമുള്ളവരെ ഇവര്‍ പഠിപ്പിക്കുന്നുമുണ്ട്. ഇവരുടെ കയ്യില്‍ നിന്നു ഇരുമ്പ് സാധനങ്ങള്‍ വാങ്ങാനും കഴിയും. ജോര്‍ഹട്ടില്‍ നിന്നും ടൂറിസ്റ്റ് കാബുകള്‍ ലഭിക്കും ഇവിടേയ്ക്കെത്താന്‍.